2014, മേയ് 18, ഞായറാഴ്‌ച

എന്റെ  തലക്കകത്ത്  രണ്ടു  ദിവസം  ആയി  ഒരു  question .. anoop menon effect ആയിരിക്കും  .. Pakalnakshatrangal എന്നാ  film കണ്ടതിനു  ശേഷം  ആണ്  എനിക്ക്  ഈ  വിഖ്യാതമായ  doubt ഉണ്ടായതു  .." ഈ  ലോകത്തില  ജീവിച്ചിരിക്കുന  നമ്മൾ  ആണോ  അതോ  മരിച്ചവര  ആണോ  ?? സംഗതി മനസ്സിലായോ ? നമ്മളുടെതാണോ അതോ മരിച്ചവരുടെതാണോ ഈ ലോകം ? മരിച്ചവരുടെ എണ്ണം ആണ് കൂടുതൽ .. അപ്പോൾ എന്താകും ?? എന്നിക്കു ആണേൽ കിടക്കാൻ വയ്യ ഇരിക്കാൻ വയ്യ നടക്കാൻ വയ്യ ..ഈ സംശയം കാരണം .ഡോക്ടറിനെ കാണിക്കാൻ പറയരുതേ .ഈ അസുഖത്തിന് മരുന്നു കാണില്ല . രഹസ്യ രോഗത്തിന് മരുന്നു തരുനവർ പോലും ഇതിനു മരുന്നു തരത്തില. കാരണം എന്നിക്കു വേണ്ടത് ഉത്തരം ആണ് . ഈ ചോത്യതിന്റെ ഉത്തരം . അതാണ് എന്റെ ഈ രോഗഹിനു ഞാൻ കണ്ടെത്തിയ മരുന്നു .

ഷാജാൻ എന്റെ കൂടുകാരൻ ആണ് അവനോടെ ചോതിച്ചു . പ്രതീക്ഷിച്ച ഉത്തരം "വട്ടാണോ അളിയാ ". മാത്തൻ നോട് ചോതിച്ചു .അവൻ എന്ത് പറയും എന്ന് ഇപ്പം പറയാം .... കാല്ലിംഗ് ... "അളിയാ നല്ളെ പറയാം .അല്ലേല വേണ്ട എന്നികറിയതില. ഞാൻ MCA  ഇതു പഠിച്ചിട്ടില്ല ".അതും പോയി . ഇനി എപ്പോ vaisakh ഉന്ടെ ഒൻലിൻലെ . വേണ്ട ചോതിക്കണ്ട .അവൻ വേറെ വല്ലതും പറയും . ഞാൻ തിരിച്ചു മോനെ എന്നോ മറ്റോ വില്ലിക്കും . So അത് വേണ്ട.

ശ്രീനാഥ് അളിയാ നിന്നിൽ നിനും ഞാൻ ഉത്തരം പ്രതീക്ഷിക്കുന്നു .നിന്റെ സ്ഥിരം dialog വേണ്ട . സന്ദേശം ഫിലിം ടൈപ്പ് . ചവിട്ടി കൂട്ടും നെന്നെ .
ചോതിക്കാൻ പറ്റിയ ഒരാളുണ്ടേ ഷിനോജ് .കോഴിക്കോട് ആണ് സ്വദേശം . സ്ഥല പേര് പോലെ ആണ് സ്വഭാവം . ലേശം ഉന്ടെ . എന്നാലും കഞ്ഞി ആണ് കുടിച്ചതെങ്കിലും അവൻ ചികെണ്‍ ബിരിയാണി കഴിച്ചു എന്നെ പറയു . ചെക്കന്റെ വക ഒരു അല്കുലുതെ ലവ് സ്റ്റോറി ഉന്ടെ .പിന്നെ പറയാം .അവനോടെ ചോതിച്ചാൽ .... " എന്നിക്കു വയ്യടാ .. സുഖമില " എടാ  നീ ഒന്നും ചെയ്യണ്ട ഉത്തരം പറ .. " നീ ചോത്യം പറ ". ഞാൻ പറയുന്നു .. അല്ല ചോതിക്കുന്നു .." ഡാ അതിപ്പോ അതാണോ ? നീ എന്നാടാ റൂം മറുനെ? വേഗം റൂമിക്ക് വാടാ. വാടക കൊടുതലാ .. അതാ ഡാ .". ഞാൻ ചോതിച്ചു വേറെ .പറയുന്നത് വേറെ .. മൈ ലവ് ..u  are മൈ പഞ്ചസാര .......ആാാ പോട്ടെ .

2012, നവംബർ 27, ചൊവ്വാഴ്ച

അങ്ങനെ ഓളും പോയി

തള്ളെ .എം എന്‍ സി ...........കമ്പനിയുടെ  പടികളില്‍ കേറുമ്പോള്‍  എന്നിലെ  പാറശാല കാരന്‍ പറഞ്ഞു  എങ്കില്ലും ആത് മറച്ചു വച്ച് കൂടെ വന്ന  വെങ്കി യോടും  പ്രവീണിനോടും  ഒരു ഏമ്പക്കം  വിടുന്ന  ശബ്ധത്തില്‍ പറഞ്ഞു.....wowwwwwwwwwwwwwwwwwwww ....................................... അവര് ഒന്ന് ഞെട്ടിയോ......

                                                          ലേര്‍ണിംഗ്  സെന്‍റെര്‍  എന്നാ ചുമരുകല്കുളില്‍  ആദ്യം കണ്ടത്....  മാത്തന്‍ ............ഒരു മലയാളി...ഇടുക്കി കാരന്‍ അച്ചായന്‍..... ...., ലോകത്ത് എവിടെ പോയാലും നായരുടെ ചായകടയും.അച്ചായന്റെ ബാറും കാണും എന്ന  പഴം ചൊല്ലിനെ 
പ്രാവര്‍ത്തികം ആകി ആ നീണ്ടു നിവര്‍ന്ന വെളുത്ത ആ നോതോലി  കിടന്നു ചലച്ചു.....അതാണ് കമ്പനി  ഇതാണ്..കമ്പനി..അതല്ല കമ്പനി .മറ്റേതു ആകണം കമ്പനി ..  (പിന്നെ യാണ് മനസിലായത്  ഇതൊന്നും അല്ല കമ്പനി എന്ന് ) ഒന്നും മനസിലായില്ല  .പക്ഷെ എല്ലാം മനസിലായ പോലെ തലയാട്ടി......വീണ്ടും ഞാന്‍ ആവേശം കൊണ്ട് ഒരു വൊവ്  വിട്ടുവോ ????........................... ഒന്ന് മനസിലായി  A H  P എന്നാ ഒരാളുണ്ട് അയാള് ആണ് ഇന്ന് മുതല്‍ എന്റെ ദൈവം.....

                         ഒന്ന് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു  സുബ്ഞെച്റ്റ്‌  ട്രെയിനിംഗ് ആരംഭിച്ചു....സൈബെല്‍  എന്നാ പേര് ആദ്യം കേട്ടപോ തമിഴാന്മാരുടെ ഏതോ പലഹാരം ആണ് എന്നാണ് തോനിയത്......പിന്നെയാണ് അറിഞ്ഞത് അത് ഒരു സോഫ്റ്റ്‌വെയര്‍ ആണെന്.........ഇടയ്ക് ഇടയ്ക് ട്രിനരുടെ വായില്‍ നിന്ന് വരുന്ന മുട്ടന്‍ ഇംഗ്ലീഷ് വാക്കുകള്‍ ഗവണ്മെന്റ് സ്കൂളില്‍ പഠിച്ച എനിക്ക്....ബ്രിട്ടീഷ്‌ കാരുടെ വെടിയുണ്ട പോലെ തോന്നി.....ഉറക്കം വന്നിരുന്നു എങ്കിലും ഉറങ്ങിയില്ല... എനിക്കും കൂടെ ചേര്‍ത്ത് വെങ്കിയും  പ്രവീണും ഉറങ്ങുനുണ്ടയിരുനു......സാക്ഷരതയില്‍ മുന്നില്‍ നില്‍കുന്ന കേരളമേ  ഈ ഇന്ഗ്ലിശ്ന്നു മുന്നില്‍ പിടിച്ചു നില്കുനില്ല പിന്നെയാണ്.....പിന്നെയാണ് പള്ളികുടം എന്ന് പറഞ്ഞാല്‍ വെള്ള്പോകത്തിനു കഞ്ഞി വയ്കാനും വോട്ട് ഇടാനും സര്‍കാര്‍ കെട്ടിയ കെടിടം എന്ന് കരുതുന്ന തമിള്‍ നാടും  ആന്ദ്ര പ്രദേശും......
 സമയം കൊല്ലാന്‍  പിന്നെ ഒരു വഴിയെ ഉണ്ടായിരുനുല്ല്  ഒരു സരശരി മലയാളിയെ പോലെ പതുകെ പെണ്‍കുട്ടികളുടെ  വശത്തേക്ക് നോക്കി..............

   അപ്പോഴാണ് ഞാന്‍ ആ ഉണ്ട കണ്ണിയെ (ദീപ )  ആദ്യമായി കണ്ടത് എന്ന് പറയാം.......
എന്താ പറയുക ഒരു ഭരണി പോലെ ഉള്ള സാധനം ഒരു അഞ്ചു അടി പൊക്കം ..ഒരു നാല് നാലര അടി വീതി ..അതിനുളില്‍ ഒരു പത്തു അടി നീളം ഉള്ള നാവ് ഉണ്ട് എന്ന് പിന്നെയാണ് മനസിലായത്.....കൂടെ ഒരു ശാലിനി ....പിന്നെ .ഒരു സോണിയ ...പാവം കുട്ടികള്‍ മലയാളികള്‍ ആണ്......രേഞ്ഞിനി ഹരിദാസിന് പടികുകയാണ് എന്ന് തോന്നുന്നു....മലയാളം എഴുതാനും വായിക്കാനും അറിയില്ല രണ്ടിനും..........പാവം ദീപ എന്നെപോലെ അവളും ഒരു മലയാളം വാക്കിന് വേണ്ടി കൊതികുനുണ്ടാകും.........

ഒരു ദിവസം കത്തി വച്ച് ഇരികുനതിനിടയില്‍ മാത്തന്‍ പറഞ്ഞു അളിയാ നിന്റെ ബാച്ച് ലെ ദീപയ്കു നല്ല  ഡിമാണ്ട് ആണ്....എന്റെ ബാച്ച്ഇല്‍ ..........
ഞെട്ടി പോയി ഞാന്‍..... ....പോടാ അവള്കോ.....? ഒരു മാതിരി ചക്കയ്കു ചുരിദാര്‍ ഇട്ട പോലത അവള്‍ക് ഇത്ര ആരാധകരോ....പോരാത്തതിനു N H 47 പോലത്ത നാക്ക്‌..... ...         പിന്നെ പറയാന്‍ പറ്റില തമിഴാന്മാരന് അവന്മാര്‍ക് ഇതൊകെ ആണ് ടേസ്റ്റ്  കണ്ടിടില്ലേ മഴയത് ഐസ് ക്രീം കഴികുക.....വീട് വച്ചിട്ട്  ടെറസ്സില്‍ കിടക്ക അതുപോലെ ആയിരിക്കും ഇതും....എന്തായാലും എന്റെ അന്നത്തെ ഉറക്കം പോയി കമ്പനിയിലും റൂമിലും..., കണ്ണ് അടയ്കുമ്പോ മാത്യൂസ്‌ പറഞ്ഞ വാക്കുകള്‍ "ഇല്ല അളിയാ അവള് ഒരു ഭംഗി ഒക്കെ ഉണ്ട് നീ ഒന്ന് നോക്കി നോക്ക് "............ഞാന്‍ തീരുമാനിച്ചു ഞാന്‍ നോക്കും ......നാളെ മുതല്‍.......... .........

ആരാട ഗിത്താര്‍ വായിച്ചേ....ഇതു പ്രണയ സീന്‍ ഒന്നുമല്ല......അല്ല എവിടാ മണി മുഴാകുന്നെ....ഒരു മഴ ഇറങ്ങി ഒന്ന് കുളിച്ചാലോ...........അല്ല ഞാനും തമിഴാന്‍ ആയോ..........................



2012, നവംബർ 19, തിങ്കളാഴ്‌ച

ബോസ് കാണും മുന്‍പേ ബ്ലോഗിനെ കുറിച്ച് രണ്ടു വരി.......

 ഞാന്‍  സുകു ,സ്നേഹം  ഉളവര്‍ (എന്നോടും എന്റെ അച്ഛന്റെ കാശിനോടും ) എന്നെ സുകുകുട്ടാ  എന്ന് വിളിക്കും.....,ഞാന്‍           എന്തോ....       .എന്ന് വിളിയും കേള്‍ക്കും 
                             സംഭവം  ഇവിടെ ഇപ്പോ  എന്നെ ആര് എന്ത് വിളിക്കും എനതു  അല്ലാലോ .....എന്നെ പലരും പലപോഴും വെളിയില്‍ പറയാന്‍ കൊള്ളാത്ത  പലതും വിളിച്ചിടുണ്ട്....അത് വിട്....... 
                              ഇവിടെ  വിഷയം  എന്നെപോലെ  അഭിസ്ത വിദ്ദനും  സുന്ദരനും   ഉന്നതകുല ജാതനും   സര്‍വോപരി  തിരക്കേറിയ (? ) ഒരു  സോഫ്റ്റ്‌വെയര്‍  എഞ്ചിനീയര്‍  എന്തിനു ഉറക്കം കളഞ്ഞു  ഇരുന്നു ഈ കണ്ട കുന്ത്രാണ്ടം ഒക്കെ എഴുതി പിടിപികുന്നു  എനതാണ്....
 
                        മുകളിലത്തെ  വരികള്‍ വായിച്ചപ്പോ തന്നെ മന്സിലയിടുണ്ടാകുമാലോ  എനിക്ക് പോങ്ങച്ചതിലോ  പബ്ലിസിറ്റിയിലോ  വല്യ  വല്യ താല്പര്യം ഒന്നുമില്ലെന്......അതാണ് ലെക്ഷ്യം എങ്കില്‍ വല്ല എം ഡി യെയോ, മുകുന്ദനെ പോലെ ഉള്ളവരെ കൂലിക്കിരുത്തി  എഴുതികും. എന്റെ അച്ഛനെ അതിനു ഉളത്‌ ഉണ്ടാകിടുണ്ട്.....പിന്നെ ഇതു എഴുതുനത്....വളര്‍ന് വരുന്ന കുട്ടികള്‍കുവേണ്ടി ഒന്നും ചെയ്തില്ല എന്ന തോന്നല്‍   വയസ്സാന്‍ കാലത്ത് പെണ്ണുംപിള്ളേടെ  മടിയില്‍ കിടന്നു സ്കോച്ച് കുടികുമ്പോ  തോന്നതിരികാന്‍  ആണ് ........... ഒന്ന് ആലോചിച്ചു നോകികെ ഗാന്ധിജി  ആത്മകഥ  എഴുതിയിലെങ്കില്‍ എന്താകുമായിരുന്നു  സ്ഥിതി .........എന്റെ കാര്യത്തിലും അത് ഉണ്ടാകരുത്,പാവം കുട്ടികള്‍ അവര്‍ക്ക് എന്റെ സംഭവബഹുലം  ആയ ജീവിത കഥ വായിച്ചു...എന്തെങ്കിലും കിട്ടുനെങ്കില്‍ ഞാന്‍ ആയിട്ടു എന്തിനു തടയണം....

                    പറഞ്ഞു  വന്നത്  ഇതു കണ്ട ചൊറിയാന്‍ ഐ ടി പയ്യന്മാര്‍  പെണ്പില്ലെരെ  വള്ളയ്കാന്‍ ജോലിയും കൂലിയും ഇലാതെ ഇരുന്നു കോപ്പി പേസ്റ്റ് ചെയുനത് പോലെയുള ബ്ലോഗ്‌ അല്ല  ഇതു എന്റെ     ഡയറി കുറിപ്പുകള്‍  ആണ് ഇതു  നൂറു ശതമാനം സത്യം ആണെന് ഞാന്‍ തന്നെ അങ്ങികരിചിടുളത്  ആണ്........

                                           കുടുതല്‍ കത്തി വയ്കണം എനുണ്ട് പക്ഷെ കണ്ണാടി കൂടിനുള്ളില്‍ ഇരിക്കുന്ന ഒരു ഡാഷ് മോന്‍ (ഹെച് ആര്‍  മാനേജര്‍  ). ഒരുമാതിരി പശി ക്ടാവ്  പുല്തോട്ടിയില്‍   തല ഇടുനത് പോലെ എത്തി നോകുനുണ്ട്.....അത് എന്നെയാണോ അതോ എന്റെ അടുത്ത് ഇരികുന രേഞ്ഞ്ജു നെ  ആണോ ഏന് അറിയില  ,വയ്കോല്‍ പന്തലിനു  മുകളില്‍        മണ്‍ചട്ടി  കമഴ്ത്തിയ രൂപമുള്ള   അവളെ പോലും വെറുതെ വിടാത്ത വൃത്തികെട്ടവന്‍.....,................എന്തായാലും ഞാന്‍ റിസ്ക്‌ എടുകുനില്ല. വീണ്ടും ബയോ ഡാറ്റയും കൊണ്ട് തെണ്ടാന്‍ വയ്യ.....അപ്പൊ ശെരി പിന്നെ കാണാം......
                                       




കുറിപ്പ് : പെണ്‍കുട്ടികളുടെ ശ്രേധയ്കു  മുകളിലത്ത വരികള്‍ വായിച്ചു ആരും 
കുന്ടിതപെടണ്ട  ഉണ്ട കണ്ണി  എന്നു ആണ് ബ്ലോഗിന്റെ പേര് എങ്കിലും ഞാന്‍ എന്നും കന്യകന്‍ ആണ്....ആര്‍കും എപ്പോ വേണെമെങ്കിലും എന്നെ ഒരു വൈക്ലബ്യവും കൂടാതെ എന്നെ  സമിപികവുനത് ആണ്.......

വീണ്ടും കുറിപ്പ് : പുസ്തക പ്രസാധകരുടെ ശ്രേടയ്കു  ഈ ബ്ലോഗ്‌ എന്റേത് മാത്രം ആണ്........പ്രെസടികരണ അവകാശം വേണെമെങ്കില്‍ തുട്ടു തരണം.....പിന്നെ നെര്‍ബന്ധികുകയും വേണം....