2012 നവംബർ 19, തിങ്കളാഴ്‌ച

ബോസ് കാണും മുന്‍പേ ബ്ലോഗിനെ കുറിച്ച് രണ്ടു വരി.......

 ഞാന്‍  സുകു ,സ്നേഹം  ഉളവര്‍ (എന്നോടും എന്റെ അച്ഛന്റെ കാശിനോടും ) എന്നെ സുകുകുട്ടാ  എന്ന് വിളിക്കും.....,ഞാന്‍           എന്തോ....       .എന്ന് വിളിയും കേള്‍ക്കും 
                             സംഭവം  ഇവിടെ ഇപ്പോ  എന്നെ ആര് എന്ത് വിളിക്കും എനതു  അല്ലാലോ .....എന്നെ പലരും പലപോഴും വെളിയില്‍ പറയാന്‍ കൊള്ളാത്ത  പലതും വിളിച്ചിടുണ്ട്....അത് വിട്....... 
                              ഇവിടെ  വിഷയം  എന്നെപോലെ  അഭിസ്ത വിദ്ദനും  സുന്ദരനും   ഉന്നതകുല ജാതനും   സര്‍വോപരി  തിരക്കേറിയ (? ) ഒരു  സോഫ്റ്റ്‌വെയര്‍  എഞ്ചിനീയര്‍  എന്തിനു ഉറക്കം കളഞ്ഞു  ഇരുന്നു ഈ കണ്ട കുന്ത്രാണ്ടം ഒക്കെ എഴുതി പിടിപികുന്നു  എനതാണ്....
 
                        മുകളിലത്തെ  വരികള്‍ വായിച്ചപ്പോ തന്നെ മന്സിലയിടുണ്ടാകുമാലോ  എനിക്ക് പോങ്ങച്ചതിലോ  പബ്ലിസിറ്റിയിലോ  വല്യ  വല്യ താല്പര്യം ഒന്നുമില്ലെന്......അതാണ് ലെക്ഷ്യം എങ്കില്‍ വല്ല എം ഡി യെയോ, മുകുന്ദനെ പോലെ ഉള്ളവരെ കൂലിക്കിരുത്തി  എഴുതികും. എന്റെ അച്ഛനെ അതിനു ഉളത്‌ ഉണ്ടാകിടുണ്ട്.....പിന്നെ ഇതു എഴുതുനത്....വളര്‍ന് വരുന്ന കുട്ടികള്‍കുവേണ്ടി ഒന്നും ചെയ്തില്ല എന്ന തോന്നല്‍   വയസ്സാന്‍ കാലത്ത് പെണ്ണുംപിള്ളേടെ  മടിയില്‍ കിടന്നു സ്കോച്ച് കുടികുമ്പോ  തോന്നതിരികാന്‍  ആണ് ........... ഒന്ന് ആലോചിച്ചു നോകികെ ഗാന്ധിജി  ആത്മകഥ  എഴുതിയിലെങ്കില്‍ എന്താകുമായിരുന്നു  സ്ഥിതി .........എന്റെ കാര്യത്തിലും അത് ഉണ്ടാകരുത്,പാവം കുട്ടികള്‍ അവര്‍ക്ക് എന്റെ സംഭവബഹുലം  ആയ ജീവിത കഥ വായിച്ചു...എന്തെങ്കിലും കിട്ടുനെങ്കില്‍ ഞാന്‍ ആയിട്ടു എന്തിനു തടയണം....

                    പറഞ്ഞു  വന്നത്  ഇതു കണ്ട ചൊറിയാന്‍ ഐ ടി പയ്യന്മാര്‍  പെണ്പില്ലെരെ  വള്ളയ്കാന്‍ ജോലിയും കൂലിയും ഇലാതെ ഇരുന്നു കോപ്പി പേസ്റ്റ് ചെയുനത് പോലെയുള ബ്ലോഗ്‌ അല്ല  ഇതു എന്റെ     ഡയറി കുറിപ്പുകള്‍  ആണ് ഇതു  നൂറു ശതമാനം സത്യം ആണെന് ഞാന്‍ തന്നെ അങ്ങികരിചിടുളത്  ആണ്........

                                           കുടുതല്‍ കത്തി വയ്കണം എനുണ്ട് പക്ഷെ കണ്ണാടി കൂടിനുള്ളില്‍ ഇരിക്കുന്ന ഒരു ഡാഷ് മോന്‍ (ഹെച് ആര്‍  മാനേജര്‍  ). ഒരുമാതിരി പശി ക്ടാവ്  പുല്തോട്ടിയില്‍   തല ഇടുനത് പോലെ എത്തി നോകുനുണ്ട്.....അത് എന്നെയാണോ അതോ എന്റെ അടുത്ത് ഇരികുന രേഞ്ഞ്ജു നെ  ആണോ ഏന് അറിയില  ,വയ്കോല്‍ പന്തലിനു  മുകളില്‍        മണ്‍ചട്ടി  കമഴ്ത്തിയ രൂപമുള്ള   അവളെ പോലും വെറുതെ വിടാത്ത വൃത്തികെട്ടവന്‍.....,................എന്തായാലും ഞാന്‍ റിസ്ക്‌ എടുകുനില്ല. വീണ്ടും ബയോ ഡാറ്റയും കൊണ്ട് തെണ്ടാന്‍ വയ്യ.....അപ്പൊ ശെരി പിന്നെ കാണാം......
                                       




കുറിപ്പ് : പെണ്‍കുട്ടികളുടെ ശ്രേധയ്കു  മുകളിലത്ത വരികള്‍ വായിച്ചു ആരും 
കുന്ടിതപെടണ്ട  ഉണ്ട കണ്ണി  എന്നു ആണ് ബ്ലോഗിന്റെ പേര് എങ്കിലും ഞാന്‍ എന്നും കന്യകന്‍ ആണ്....ആര്‍കും എപ്പോ വേണെമെങ്കിലും എന്നെ ഒരു വൈക്ലബ്യവും കൂടാതെ എന്നെ  സമിപികവുനത് ആണ്.......

വീണ്ടും കുറിപ്പ് : പുസ്തക പ്രസാധകരുടെ ശ്രേടയ്കു  ഈ ബ്ലോഗ്‌ എന്റേത് മാത്രം ആണ്........പ്രെസടികരണ അവകാശം വേണെമെങ്കില്‍ തുട്ടു തരണം.....പിന്നെ നെര്‍ബന്ധികുകയും വേണം....






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ